തമിഴ്‌നാട്ടിൽ പ്രളയഭീതി; രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

0
33

 

തമിഴ്‌നാട്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ്‌ കാരണം.14 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. കേരളത്തിലും ആന്ധ്രപ്രദേശിലും മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കടലിൽ പോയ മീൻപിടിത്തക്കാരോട്‌ കരയിൽ എത്താനും മുന്നറിയിപ്പുനൽകി.

തമിഴ്‌നാട്ടിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ പലയിടത്തും വെള്ളം കയറിയിരുന്നു. ഇന്നലെ ഈ റോഡ്‌ ജില്ലയിലെ ബർഗൂരിൽ മണ്ണിടിച്ചിലുണ്ടായി. ചെന്നൈയിലെ വെള്ളം കയറിയ പ്രദേശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശിച്ചു.

ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാലിനുമായി സംസാരിച്ചു. കേന്ദ്ര സഹായം ഉറപ്പുനൽകി. 570 പമ്പ്‌ ഉപയോഗിച്ച്‌ വെള്ളം പമ്പുചെയ്ത്‌ മാറ്റാനുള്ള നടപടി ആരംഭിച്ചെന്ന്‌ ചെന്നൈ കോർപറേഷൻ കമീഷണർ ഗംഗാദീപ്‌ സിങ് ബേദി അറിയിച്ചു. മധുരയിലും കടലൂരിലും ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്‌. 22 ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.