എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് വയോധികൻ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി.എ ജോര്‍ജ് (92) ആണ് മരിച്ചത്. വീടിനു മുന്നിലായിരുന്നു അപകടം.
രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണത്. വഴിയാത്രക്കാരാണ് ജോര്‍ജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചോടെ നടക്കാനിറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം.
കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.