ബാഴ്സിലോണ ഹെഡ് കോച്ചായി സാവി

0
62

ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നാല് വർഷത്തെ കരാറാണ് സാവി ഒപ്പിട്ടിരിക്കുന്നത്.

നവംബർ 8ന് ക്യാമ്പ് നൗവിൽ നടക്കുന്ന പരിപാടിയിൽ ബാഴ്‌സലോണ ഫസ്റ്റ് ടീം കോച്ചായി സാവിയെ അവതരിപ്പിക്കും. താരത്തെ വിട്ടു നൽകാനായി 5 മില്യൺ ഓളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ സാവി നന്നേ പണിപ്പെടും. വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടാൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷ.

അവസാന മൂന്ന് വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ സാവി ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്.