അഫ്ഗാനിസ്ഥാന്റെ ഭരണം കൈയാളിയ താലിബാന് തീവ്രവാദികള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ ‘കൊലപ്പട്ടിക’ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ താലിബാനെ ഭയന്ന് നിരവധിപേര്‍ ഒളിവില്‍ പോയി. ശരിയത്ത് നിയമത്തിന്റെ താലിബാന് വ്യാഖ്യാന പ്രകാരം സ്വവര്‍ഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് താലിബാന് വ്യാഖ്യാനിക്കുന്നത്. അതിപ്രാകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന് തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്.