മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെയുള്ള റിപ്പോർട്ട് നിയമമന്ത്രി പി രാജീവ് ഏറ്റുവാങ്ങി. പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശുപാർശകളുമായി നിയമപരിഷ്കരണ കമ്മീഷനാണ് സമാഹൃത റിപ്പോർട്ട് തയ്യാറാക്കിയത്.
അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്ന സുമനസുകൾക്ക് സംരക്ഷണം നൽകുന്നതിനും, സദാചാര ഗുണ്ടായിസം തടയുന്നതിനും ഉള്ള നിയമനിർമ്മാണത്തിനുള്ള ബില്ലുകളും റിപ്പോർട്ടിൽ ഉണ്ട്.
പുതിയ നിയമനിർമ്മാണത്തിനുള്ള 12 ബില്ലുകൾ, കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്ന 4 ബില്ലുകൾ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിയമപരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ കെ ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി വി നായർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.