കൊടും കുറ്റവാളി ഛോട്ടാ രാജനെ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കി മുംബൈയിലെ പ്രത്യേക കോടതി. 38 വര്‍ഷം ദൈര്‍ഘ്യമുള്ള കേസിലാണ് വിധി. പ്രതിക്കെരായുള്ള ഏറ്റവും പഴയ കേസുകളിലൊന്നാണിത്.
ഈ വര്‍ഷമാദ്യം കേസ് അവസാനിപ്പിക്കാന്‍ സിബിഐ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസിലെ പ്രധാന സാക്ഷികള്‍ മരിക്കുകയും ഛോട്ടാ രാജന് ഉപയോഗിച്ച ആയുധമടക്കം പ്രധാന രേഖകളെല്ലാം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതെ സമയം കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷ തള്ളിയ പ്രത്യേക സിബിഐ കോടതി ഛോട്ടാ രാജനെതിരായി ശേഖരിച്ച തെളിവുകള്‍ വിചാരണ നടത്താന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കിയിരുന്നു. പോലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച കേസിലാണ് രാജനെ കുറ്റവിമുക്തനാക്കിയത് .