സംസ്ഥാനത്ത് 10 എയ്ഡഡ് സ്‌കൂളുകൾ കൂടി സർക്കാർ ഏറ്റെടുക്കും- മന്ത്രിസഭായോഗ തീരുമാനങ്ങൾ

0
161

സംസ്ഥാനത്തെ 10 എയ്ഡഡ് സ്‌കൂളുകൾ കൂടി സർക്കാർ ഏറ്റെടുക്കും. പുലിയന്നൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, ആർ.വി.എൽ.പി.എസ്. (കുരുവിലശ്ശേരി), എ.എൽ.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എൽ.പി.എസ്. (കഞ്ഞിപ്പാടം), എൻ.എൻ.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എൽ.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്‌കൂൾ (നടുവത്തൂർ), സർവജന ഹയർസെക്കണ്ടറി സ്‌കൂൾ (പുതുക്കോട്, പാലക്കാട്) എന്നീ സ്‌കൂളുകൾ ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

2019ൽ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റർ യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം

ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിലെ (ടെൽക്ക്) ഓഫീസർമാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് പവർ & ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കാരിക്കാൻ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കൽ ആന്റ് ആലൈഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിലെ മാനേജർ, സൂപ്പർവൈസറി സ്റ്റാഫ് എന്നീ തസ്തികകളിലുള്ള ജീവനക്കാർക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.