Wednesday
17 December 2025
24.8 C
Kerala
HomeIndiaലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു

ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു

ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസില്‍ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കര്‍ഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments