Wednesday
17 December 2025
30.8 C
Kerala
HomeIndiaബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പശ്ചാത്താപം ; പാർട്ടി വിടുകയാണ് - തല മുണ്ഡനം ചെയ്ത് എംഎൽ...

ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പശ്ചാത്താപം ; പാർട്ടി വിടുകയാണ് – തല മുണ്ഡനം ചെയ്ത് എംഎൽ എ

ത്രിപുരയിലെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുർമ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആശിഷ് ദാസ്. ദീർഘകാല ബി.ജെ.പി നേതാവും ത്രിപുരയിലെ സുർമ മണ്ഡലത്തിലെ എം.എൽ.എയുമായ ആഷിസ് ദാസ് ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചു. തല മൊട്ടയടിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും അദ്ദേഹം കൊൽക്കത്തയിൽ മാധ്യമങ്ങളോടു പറഞ്ഞു.കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട്.

നേരത്തെ മമതാ ബാനർജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ തലമുണ്ഡനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി വിട്ട് ആഷിസ് തൃണമൂൽകോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്

RELATED ARTICLES

Most Popular

Recent Comments