മോന്‍സനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തത് ; ഡി.ജി.പിക്ക് പരാതി നല്‍കി മന്ത്രി ശിവന്‍കുട്ടി

0
86

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പിക്ക് പരാതി നല്‍കി.

നടന്‍ ബൈജുവിന് ഒപ്പം മന്ത്രി നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ പ്രചാരണത്തിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാറിൽ ഒരാളാണ് ഷീബ രാമചന്ദ്രന്‍. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വി. ശിവന്‍ കുട്ടി പറഞ്ഞു.