Thursday
18 December 2025
29.8 C
Kerala
HomeKeralaപ്രതികൂല കാലാവസ്ഥ, കണ്ണൂർ, മംഗളുരു വിമാനങ്ങൾ നെടുമ്പശേരിയിൽ ഇറക്കി

പ്രതികൂല കാലാവസ്ഥ, കണ്ണൂർ, മംഗളുരു വിമാനങ്ങൾ നെടുമ്പശേരിയിൽ ഇറക്കി

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കണ്ണൂരും മംഗലുരുവിലെ ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനവും മംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയില്‍ ഇറക്കിയത്. കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ഉടന്‍ തിരിച്ചുപോകാമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാലുടൻ വിമാനം പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments