Monday
12 January 2026
20.8 C
Kerala
HomeKeralaഅനിൽ രാധാകൃഷ്‌ണൻ ഡെവലപ്പ്മെന്റൽ ജേർണലിസം ഫെല്ലോഷിപ്പിന്‌ അപേക്ഷിക്കാം

അനിൽ രാധാകൃഷ്‌ണൻ ഡെവലപ്പ്മെന്റൽ ജേർണലിസം ഫെല്ലോഷിപ്പിന്‌ അപേക്ഷിക്കാം

‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന അന്തരിച്ച അനിൽ രാധാകൃഷ്ണന്റെ സ്‌മരണയ്ക്കായി കേസരി മെമ്മോറിയൽ ജേണലിസ്‌റ്റ്‌ ട്രസ്‌റ്റും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന്‌ 50,000 രൂപയുടെ ‘അനിൽ രാധാകൃഷ്ണൻ ഡെവലപ്മെന്റ് ജേണലിസം ഫെല്ലോഷിപ്പ്’ നൽകുന്നു. മാധ്യമരംഗത്ത്‌ അനിൽ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ടൂറിസം, ഗതാഗതം, അടിസ്ഥാന സൗകര്യവികസനം, ധനകാര്യം എന്നീ മേഖലകളിൽ കേരളത്തിന്റെ വികസനത്തിന് സഹായകമായ ഗൗരവപൂർണമായ അന്വേഷണത്തിനും പഠനത്തിനുമാണ്‌ വർഷത്തിൽ ഒരാളിന്‌ ഫെലോഷിപ്പ്‌ നൽകുന്നത്‌.

ഫെലോഷിപ്പ്‌ ലഭിക്കുന്നയാൾ മേൽപ്പറഞ്ഞ രംഗവുമായി ബന്ധപ്പെട്ട് മലയാളത്തിലോ, ഇംഗീഷിലോ മികച്ച പഠന ഗവേഷണ ഗ്രന്ഥം രചിക്കണം. ഫെല്ലോഷിപ്പിന് kuwjtvm@gmail.com ലേക്ക് വേണം അപേക്ഷിക്കാൻ. അപേക്ഷ നൽകേണ്ട അവസാന ദിവസം ഒക്ടോബർ 18. അനിൽരാധാകൃഷ്‌ണന്റെ ഓർമദിനമായ ജൂൺ 23ന് പുസ്തകം പ്രസാധനം ചെയ്യുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ എസ്‌ എസ്‌. സിന്ധുവും കേസരി ട്രസ്‌റ്റ്‌ ഭാരവാഹികളും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://kmjt.org

RELATED ARTICLES

Most Popular

Recent Comments