Monday
12 January 2026
31.8 C
Kerala
HomeIndiaബംഗളൂരുവില്‍ പടക്ക സംഭരണശാലയില്‍ സ്ഫോടനം; മൂന്നു മരണം, നാലുപേർക്ക് ഗുരുതരം

ബംഗളൂരുവില്‍ പടക്ക സംഭരണശാലയില്‍ സ്ഫോടനം; മൂന്നു മരണം, നാലുപേർക്ക് ഗുരുതരം

ബംഗളൂരുവിലെ പടക്ക സംഭരണശാലയിലെ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ന്യൂ തറഗുപേട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഗോഡൗണിലായിരുന്നു സ്‌ഫോടനം. ഗോഡൗണിന് തൊട്ടുമുന്നിലെ പഞ്ചര്‍ കടയിലുണ്ടായിരുന്ന രണ്ട് ഉള്‍പ്പടെയാണ് മൂന്ന് പേര്‍ മരണപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

മരിച്ചവരെ തിരിച്ചറിഞ്ഞതായി ബംഗളൂരു സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന് കാരണമായ രാസവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധനൻ തുടങ്ങി.

ഗോഡൗണില്‍ സൂക്ഷിച്ച എൺപത്തിലേറെ പെട്ടികളിലാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. ഇനിയും അറുപതോളം പെട്ടികള്‍ സൂക്ഷിച്ചിട്ടുണ്ട്. ആരാണിവ കൊണ്ടുവന്നതെന്ന് പരിശോധിച്ചുവരുന്നതായി ഡിസിപി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments