അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

0
16

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ വിവാദ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയതിനെ കുറിച്ചായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍ ആണ് പോലും, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിനിടെ വൈദികന്റെ വിവാദ പരാമര്‍ശത്തെ കുറിച്ചും ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയതിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനോട് ചോദിച്ചിരുന്നു.