Monday
12 January 2026
33.8 C
Kerala
HomeKeralaപാല ബിഷപ്പിന് പിന്തുണയുമായി കുമ്മനം

പാല ബിഷപ്പിന് പിന്തുണയുമായി കുമ്മനം

നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാല ബിഷപ്പിന് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയില്‍പെട്ട വിശ്വാസികളുടെ ഉല്‍ക്കണ്ഠയും വേദനയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ലൗ ജിഹാദ് വിഷയം കേരളത്തില്‍ ആദ്യമായല്ല ഉയരുന്നതെന്നും മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

2020 ജനുവരി 14 ന് കൊച്ചിയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭാ സിനഡ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാവുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പാലാ ബിഷപ്പ് ഇപ്പോള്‍ പറഞ്ഞപ്പോള്‍ അവ എങ്ങനെ വർഗീയപ്രശ്നമായെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments