മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

0
62

 

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗലുരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുമാസം മുമ്പ് വീട്ടിൽ വെച്ച് വീണുപരിക്കേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഡുപ്പി സ്വദേശിയായ അദ്ദേഹം സോണിയഗാന്ധിയുടെ വിസ്വാസത്താറിൽ ഒരാളായിരുന്നു. കർണാടകത്തിൽ കോൺഗ്രസിനെ വളർത്തിയെടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. 1980 ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. തുടർന്ന് 18 വർഷം ഉഡുപ്പി എംപിയായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായികയുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും പ്രവർത്തിച്ചു. കർണാടക പിസിസി പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ബ്രദർ ഓസ്കർ എന്നായിരുന്നു കോൺഗ്രസിൽ അറിയപ്പെട്ടിരുന്നത്. യക്ഷഗാനം, കുച്ചുപ്പുടി കലാകാരൻ കൂടിയാണ്. ബ്ലോസം ഫെര്‍ണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.