കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും

0
45

കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും .
ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് തയാറാക്കിയത്.
കോ -മോർബിഡിറ്റി (co-morbidity)- അനുബന്ധ രോഗം.
ക്വറന്റീൻ- സമ്പർക്ക വിലക്ക്
ഹോം ക്വറന്റീൻ – ഗാർഹിക സമ്പർക്ക വിലക്ക്.
റിവേഴ്സ് ക്വറന്റീൻ- സംരക്ഷണ സമ്പർക്ക വിലക്ക്
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎഫ്എൽടിസി)- ഒന്നാം‍തല കോവിഡ് ചികിത്സാ കേന്ദ്രം.
കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സിഎസ്എൽടിസി) – രണ്ടാം‍തല കോവിഡ് ചികിത്സാ കേന്ദ്രം.
കോൺടാക്ട് ട്രേസി‍ങ് – സമ്പർ‍ക്കാന്വേഷണം
പ്രൈമറി കോൺടാക്ട്- ഒന്നാം‍തല സമ്പർക്കം.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ – സ്ഥാപന സമ്പർക്ക വിലക്ക്.
സെക്കൻഡറി കോൺടാക്ട് – രണ്ടാം‍തല സമ്പർക്കം.
വിറുലൻസ് (virulence) – തീവ്രത .
സൂപ്പർ സ്‍പ്രെഡ്- അതിവ‍്യാപനം.
ജീൻ സീക്വൻസിങ് (gene sequencing) – ജനിതക ശ്രേണീകരണം.
ഇമ്മ്യൂ‍ണിറ്റി – രോഗപ്രതിരോധ ശേഷി .
ഇൻഫെക‍്ഷൻ – രോഗാണുബാധ.
ഹെർ‍ഡ് ഇമ്യൂണിറ്റി (herd immunity)- സാമൂഹിക പ്രതിരോധ ശേഷി.
ആന്റിബോഡി- പ്രതി‍വസ്തു.
ഹെൽത്ത് കെയർ വർക്കേഴ്സ് – ആരോഗ്യ പ്രവർത്തകർ.
റിസ്ക് ഗ്രൂപ്പ് – അപായ സാധ്യതാ വിഭാഗം.
കണ്ടെയ്ൻമെന്റ് സോൺ- നിയന്ത്രി‍തമേഖല.
കമ്മ്യൂ‍ണിറ്റി ട്രാൻസ്‍മിഷൻ – സാമൂഹിക വ്യാപനം.
ഡൊമിസിലിയറി കെയർ സെന്റർ (domiciliary care centre)- ഗൃഹ‍വാസ പരിചരണ കേന്ദ്രം.