ബ്രാഹ്മണ സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ അച്ഛന് നന്ദകുമാര്‍ ബാഗേലിനെ റായ്പ്പൂർ കോടതി റിമാൻഡ് ചെയ്തു. ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുത്. അവരെ ബഹിഷ്കരിക്കണമെന്നും തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ബ്രാഹ്മണ സംഘടനകള്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.