തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു; ചെന്നൈയില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ്

0
20

 

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്ന് മുന്നാംദിവം ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കും പത്ത് അധ്യാപകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഒരുവര്‍ഷത്തെ അടച്ചിടലിനുശേഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് കുട്ടികള്‍ക്കും അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കളോടൊപ്പം ബംഗളുരു സന്ദര്‍ശിച്ച സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി കൊവിഡ് പൊസീറ്റീവായതിനെതുടര്‍ന്നാണ് സ്‌കൂളില്‍ പരിശോധന നടത്തിയത്.