സംസ്ഥാനത്ത് കോവിഡിനൊപ്പം നിപ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവില്‍ നിപ സമ്പർക്കപട്ടികയിലുള്ളത് 257പേരാണ്. ഇതില്‍ 141 ആരോഗ്യ പ്രവര്‍ത്തകരാണ്. 51 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. കൂടുതല്‍ ഫലം രാത്രി ലഭിക്കും. ഒരു രാത്രി കൊണ്ട് ചികിത്സ സൗകര്യം ഉണ്ടാക്കിയതായും എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ നിപ മാനേജ്മെന്‍റ് പ്ലാന്‍ ജില്ലകള്‍ തയ്യാറാക്കണം. വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ വലിയ ശ്രമം നടത്തുന്നുണ്ട്. വയനാട്ടില്‍ നാലും മലപ്പുറം എട്ടും കണ്ണൂര്‍ മൂന്നുപേരും നിപ സമ്ബര്‍ക്ക പട്ടികയിലുണ്ട്. എന്നാല്‍ ആര്‍ക്കും ഗുരുതര ലക്ഷണമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.