ഇ-കൊമേഴ്സ് റിറ്റെയ്ലേഴ്സായ സ്നാപ്ഡീല്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 350-400 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേക്ക് കടക്കുന്നതോടെ, കമ്പനിയുടെ ആകെ മൂല്യം 2-2.5 ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താനാകുമെന്നാണ് സ്നാപ്ഡീല്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തില്‍, ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറ് മാസ കാലയളവില്‍ കുട്ടികളുടെ വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ 493 ശതമാനം വര്‍ധനവാണ് സ്നാപ്ഡീല്‍ നേടിയത്.