വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കിരണ്‍ കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. ജില്ല സെഷന്‍സ് ജഡ്ജി കെ.വി. ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കോടതി നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യവും ആരോപണങ്ങളുടെ സാമൂഹിക പ്രസക്തിയും തുലനം ചെയ്യേണ്ടതുണ്ട്.
കേസിലെ നിലവിലെ വസ്തുതകള്‍ പരിശോധിച്ചതില്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ വേഗത്തില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി.
മോഹന്‍രാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അഡ്വ. ബി.എ. ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപചന്ദ്രന് ഹാജരായി. കുറ്റപത്രം അടുത്ത ആഴ്ചയോടെ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കിരണ്‍ കുമാറിന്റെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് പുറത്താക്കിയിരുന്നു.