Breaking – പോര് കടുത്തു, ഷാഫി പറമ്പിലിനെ തട്ടാൻ നീക്കം

0
40

 

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ സംസ്ഥാന വക്താവായി നിയമിച്ചതിനുപിന്നാലെ യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം ശക്തമായി. പ്രതിഷേധത്തെത്തുടർന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചുവെങ്കിലും ഷാഫിയെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹികളും എ, ഐ ഗ്രൂപ്പ് നേതാക്കളും കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി അയച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണ് വക്താക്കളുടെ നിയമനം എന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഷാഫി പറമ്പിൽ അറിയാതെ നിയമനം നടക്കില്ലെന്നുമാണ് വിമർശനം. യൂത്ത് കോൺഗ്രസിലും കെസി വേണുഗോപാലിന്റെ ഇടപെടലെന്നും യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ‘ഷാഫി അറിഞ്ഞിട്ടാണ് ലിസ്റ്റങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ചെയ്ത ചതിയാണ്. ലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് അറിയാതെയാണെങ്കിൽ ദേശീയ നേതൃത്വം ചെയ്തത് ഗുരുതര വീഴ്ചയാണെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുനെ നിയമിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പുകൾ ഷാഫിയുമായി ഇടഞ്ഞത്. അർജുൻ ഉൾപ്പെടെ അഞ്ചുപേരെ വക്താവായി നിയമിച്ചതിനു പിന്നിൽ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് പങ്കുണ്ടെന്ന് ​ഗ്രൂപ്പുകളിൽ വിമർശനമുയർന്നു. യൂത്ത് കോൺഗ്രസ് നേതൃത്വം പിടിച്ചെടുക്കാൻ കെ.സി വേണുഗോപാൽ ശ്രമിക്കുന്നതായും ഗ്രൂപ്പുകൾക്ക് പരാതിയുണ്ട്. നിയമനം തൻറെ അറിവോടെ അല്ലെന്ന ഷാഫി പറമ്പിലിന്റെ വിശദീകരണം ഗ്രൂപ്പുകൾ വിശ്വസിച്ചിട്ടില്ല.