കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട : രണ്ട് പേര്‍ പിടിയില്‍

0
30

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുള്ള ജി9 354 എയര്‍ അറേബ്യ വിമാനത്തില്‍ രാവിലെ നാല് മണിയോട് കൂടിയാണ് ഷംനാസ് എത്തിയത്. 641 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ദുബായില്‍ നിന്നുള്ള 6ഇ 89 ഇന്‍ഡിഗോ വിമാനത്തില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ഫൈസല്‍ എത്തിയത്. 1074 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.