:കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 140 പേർക്ക് സഹായം ലഭ്യമാക്കിയിരുന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ അറിയിച്ചു. വിശദാംശങ്ങൾ Norkaroots.org യിൽ ലഭ്യമാണ്.
⚠️നിർദ്ദേശങ്ങൾ
●കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
●ധനസഹായത്തിനായി www.norkaroots.org എന്ന വെബ്സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു, new registration ഓപ്ഷൻ തെരഞ്ഞെടുത്തു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്
●അപേക്ഷ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ
●പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കോവിഡ് 19 മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ അവിവാഹിതയായ മക്കൾക്കാണ്.
●അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ യാതൊരുവിധ തെറ്റുകളും വരുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം
●അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1)മരണപ്പെട്ട രക്ഷാകർത്താവിന്റെ പാസ്പോർട്ടിന്റെ പകർപ്പ്
2)രക്ഷാകർത്താവിന്റെ മരണസർട്ടിഫിക്കറ്റ്
3)കോവിഡ് മരണം സ്ഥിതീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
4)അപേക്ഷകയുടെ ആധാർ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്/ വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്
5)18 വയസിന് മുകളിലുള്ളവർ, അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
6)അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക്
●മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയുക്കന്നതിന് എസ് എസ് എൽ സി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക.
എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയേണ്ടതാണ്
●ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക
●രേഖകൾ pdf ആയോ jpeg ആയോ അപ്ലോഡ് ചെയ്യാവുന്നതാണ്
രേഖകൾ സമർപ്പിക്കേണ്ട ഫീൽഡുകളിൽ star മാർക്ക് (*) കാണുന്നവയിൽ നിർബന്ധമായും അതാതു രേഖകൾ അപ്ലോഡ് ചെയേണ്ടതാണ്
●അപേക്ഷ സമർപ്പിക്കുമ്പോൾ SMS മുഖാന്തിരം രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. തുടർന്നുള്ള അന്വേഷണങ്ങൾക്ക് പ്രസ്തുത രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
●Login ID ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ (1800 425 3939) ബന്ധപ്പെടാവുന്നതാണ്
●നിരസിക്കുന്ന അപേക്ഷകൾ ഏതെല്ലാം ?
1)പൂർണമല്ലാത്ത അപേക്ഷകൾ
2)മകൾ അല്ലാതെ മറ്റാരുടെയെങ്കിലും പേരിലുള്ള അപേക്ഷകൾ
3)ആവശ്യമായ രേഖകൾ സമർപ്പിക്കാതെ അപേക്ഷകൾ