ഇ-റേഷന്‍ കാര്‍ഡ് പൈലറ്റ് പദ്ധതിക്ക് തുടക്കം

0
80

സംസ്ഥാനത്തെ ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതിക്ക് തുടക്കം. ഇ-ആധാർ മാതൃകയിൽ സ്വയം പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് ഇലക്ട്രോണിക് റേഷൻ കാർഡ്(ഇ -റേഷൻ കാർഡ്).മന്ത്രി പി തിലോത്തമൻ ആണ് ഇ‑റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് പൈലറ്റ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും.

ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനും കഴിയും. ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.