Friday
22 September 2023
23.8 C
Kerala
HomeEntertainmentഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിലെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’യിലെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആഹാ’യിലെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഗാനത്തിന് വരികൾ എഴുതി, സംഗീതം പകർന്നിരിക്കുന്നത് സയനോര ഫിലിപ്പ് ആണ്. സയനോരയും വിജയ് യേശുദാസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ഈ ചിത്രം വടംവലി പശ്ചാത്തലമാക്കുന്ന സ്പോർട്‍സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ആഹ നീലൂർ എന്ന വടംവലി ടീമിൻറെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

84 ൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments