Wednesday
17 December 2025
26.8 C
Kerala
HomeKeralaകുഞ്ഞാപ്പയും സംഘവും കുടുങ്ങും ; അംഗനവാടി ടീച്ചറുടെ പരാതിയുടെ പകർപ്പും കൂടുതൽ തെളിവുകളും പുറത്ത്

കുഞ്ഞാപ്പയും സംഘവും കുടുങ്ങും ; അംഗനവാടി ടീച്ചറുടെ പരാതിയുടെ പകർപ്പും കൂടുതൽ തെളിവുകളും പുറത്ത്

ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് മാത്രം 300 കോടിയിലധികം രൂപയുള്ള കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നൽകിയിരുന്നു എന്നും എം എൽ എ പറഞ്ഞിരുന്നു. പരാതിയുടെ പകർപ്പ് നേരറിയാൻ പുറത്തുവിടുന്നു.

കണ്ണമംഗലം പഞ്ചായത്തിലെ അംഗനവാടി ടീച്ചറായ എം ദേവിക്ക് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു നോട്ടീസ് ലഭിക്കുന്നു. അതിൽ പറയുന്നത് “എ ആർ നഗർ സഹകരണ ബാങ്കിലെ നിങ്ങളുടെ അകൗണ്ടിലുള്ള 80 ലക്ഷം രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്തണം എന്നാണ്.

ടീച്ചർക്ക് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് നൽകിയ നോട്ടീസ്

എം ദേവി എന്ന അംഗനവാടി ടീച്ചർ ഇ അക്കൗണ്ട് ഉപയോഗിക്കാറില്ല. ബ്ലോക് പഞ്ചായത്തിൽ നിന്നും അംഗനവാടിക്ക് വേണ്ട ഫണ്ടുകൾ ലഭ്യമാക്കുന്നതിന്ന് വേണ്ടി എ ആർ നഗർ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷനും ഇ പറഞ്ഞ ബാങ്കിന്റെ പ്രസിഡന്റും ഇപ്പോഴത്തെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ഹരികുമാറാണ് ടീച്ചറെ കൊണ്ട് ഈ അക്കൗണ്ട് എടുപ്പിച്ചത്.

ഒരു അംഗനവാടി ടീച്ചറുടെ പേരില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിനൽകിയിട്ടുണ്ടെന്നും കെ ടി ജലീൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ടീച്ചർ പോലീസിൽ നൽകിയ പരാതി

ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണ്. എ ആര്‍ നഗര്‍ ബാങ്കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍. ബാങ്കിന്റെ വെട്ടിപ്പിലുള്ള ശക്തമായ പ്രതിഷേധം മലപ്പുറത്ത് ഉയര്‍ന്നുവരുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments