ഓർമ്മയുണ്ടോ കവളപ്പാറയെ ? ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കവളപ്പാറയുടെ ഇപ്പോഴത്തെ അവസ്ഥയെന്ത്

0
59

ഓർമ്മയുണ്ടോ കവളപ്പാറയെ ? ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കവളപ്പാറയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നു നിങ്ങൾക്ക് അറിയാമോ ? അറിഞ്ഞിരിക്കാൻ സാധ്യത ഇല്ല കാരണം കവളപ്പാറയ്ക്ക് ഇടതുപക്ഷ സർക്കാർ പുതുജീവൻ നൽകിയിരിക്കുന്നു.

2019 ഓഗസ്റ്റ് എട്ടാം തീയതി രാത്രി, അന്നാണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ ഭൂദാനത്ത് മുത്തപ്പൻ മല ഇടിഞ്ഞിറങ്ങിയത്. 59 പേരാണ് ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടു മരിച്ചുപോയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ കവളപ്പാറയുടെ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വന്നിരുന്നു. സർക്കാർ മറന്നുപോയ കവളപ്പാറയെ കുറിച്ച് എന്നാൽ വസ്തുത എന്താണ് ?

മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം വീതം 2 കോടി 36 ലക്ഷം രൂപ സർക്കാർ വിതരണം ചെയ്തു. പൂർണമായി ഭൂമിയും വീടും മണ്ണിനടിയിലായ 50 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിക്കാൻ പത്ത് ലക്ഷം വീതം സർക്കാർ കൊടുത്തു. ഇതിൽ എം എ യൂസഫലി വീട് നിർമിച്ചുകൊടുത്ത ഓരോ കുടുംബത്തിനും ആറ്‌ ലക്ഷം ഭൂമി വാങ്ങാനും പുറമെ ദുരിതാശ്വാസനിധിയിൽനിന്ന് 95,100 രൂപയും നൽകി.

ദുരന്തത്തെ തുടർന്ന് ഭൂമിയും വീടും വാസയോഗ്യമല്ലെന്നുകണ്ട് മാറ്റിപ്പാര്‍പ്പിച്ച 77 കുടുംബങ്ങൾക്കും പത്ത് ലക്ഷം വീതം സർക്കാർ കൈമാറി. ഈയിനത്തില്‍ 7 കോടി 70 ലക്ഷം നൽകി. കവളപ്പാറ പട്ടികവർ​ഗ കോളനിയിലെ 32 കുടുംബത്തിന് സർക്കാർ 12 ലക്ഷം വീതം അനുവദിച്ച് ഭൂമി വാങ്ങി വീട് നിർമിക്കുന്നുണ്ട്. 3 കോടി 84 ലക്ഷമാണ് സർക്കാർ എസ്‌ടി കുടുംബങ്ങൾക്കായി നൽകിയത്.

സർവ്വസ്വവും നഷ്ടപ്പെട്ട്‌ മരണ വക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മനുഷ്യരുടെ പുനരധിവാസം ഒരു ചോദ്യചിഹ്നമായിരുന്നു. മലയാള മാധ്യമ തമ്പുരാക്കൻമാർ പലരും പൊട്ടിക്കരയുകയായിരുന്നു. രോഷം കൊള്ളുകയായിരുന്നു. എന്നാൽ ഇന്ന് കവളപ്പാറയെ പുതിയൊരു കവളപ്പാറയായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു ഇടതുപക്ഷസർക്കാർ. ഈ വാർത്ത നിങ്ങൾ മുഖ്യധാരാ മലയാള മാധ്യമങ്ങളാലോ ചാനൽ ന്യൂസ് റൂമുകളിൽ നിന്നോ കണ്ടോ? കേട്ടൊ? വായിച്ചോ?…. ഇല്ല.. കാണില്ല, കേൾക്കില്ല, വായിക്കില്ല, കാരണം ഇത് ഇടതുപക്ഷ സർക്കാരിന്റെ നേട്ടമാണ്