Friday
19 December 2025
29.8 C
Kerala
HomeKeralaസിവിൽ സപ്ലൈസ് ഓണച്ചന്തകൾ ഇന്ന് ആരംഭിക്കും

സിവിൽ സപ്ലൈസ് ഓണച്ചന്തകൾ ഇന്ന് ആരംഭിക്കും

 

കേരളത്തിൽ സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

ഒരു ദിവസം ഒരു ഓണച്ചന്തയിൽ 75 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഇവർക്ക് മുൻകൂട്ടി ടോക്കൺ നൽകി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും. പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങൾ ലഭ്യമാക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവർത്തനം.

 

RELATED ARTICLES

Most Popular

Recent Comments