പെഗാസസ് ഫോൺ ചോർത്തൽ ; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
38

 

പെഗാസസ് ഫോൺ ചോർത്തൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി വിഷയത്തിന്റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്നും ആരോപണം ഗുരുതരമാണെന്നും നിരീക്ഷിച്ചിരുന്നു.

ഹർജി പരിഗണിക്കവെ കേന്ദ്ര സർക്കാറിന് വേണ്ടി അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ ഹാജരായേക്കും. പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ, ചാരവൃത്തിക്ക് ഇരയായ മാധ്യമപ്രവർത്തകർ, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.

ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ആരോപണം ഗുരുതരമാണെന്നും സത്യം പുറത്തുവരേണ്ടതുണ്ടെന്നും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ കേന്ദ്ര സർക്കാരിന് വേണ്ടി ആരും ഹാജരായിരുന്നില്ല. ഹർജിയുടെ പകർപ്പ് കേന്ദ്രത്തിന് ലഭ്യമാക്കണമെന്ന് ഹർജിക്കാരോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.