Friday
19 December 2025
19.8 C
Kerala
HomeKeralaഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പ്രത്യേക പോർട്ടലുമായി സംസ്ഥാന സർക്കാർ

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പ്രത്യേക പോർട്ടലുമായി സംസ്ഥാന സർക്കാർ

 

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പ്രത്യേക പോർട്ടലുമായി സംസ്ഥാന സർക്കാർ.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാകിരണം. ‘ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നതിനൊപ്പം അതത് പ്രദേശങ്ങളിൽ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി. അത്യപൂർവം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നൽകാൻ സാധിക്കും’.

സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ ഡിജിറ്റൽ ഉപകരണങ്ങളുണ്ടാകണം. പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത കുട്ടികൾ ഓരോ സ്‌കൂളിലും എത്രയുണ്ടെന്ന് കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ.

അധ്യാപകരും രക്ഷകർത്താക്കളും ഇതിനായി വിവിധ മേഖലകളെ ബന്ധപ്പെട്ടിട്ടുണ്ട്. പൂർവവിദ്യാർത്ഥികളും നാട്ടുകാരും ഇതിൽ ഉൾപ്പെടുന്നു. ഇവരെയെല്ലാം പ്രാദേശികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കായി വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയാണ് വിദ്യാകിരണം. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments