ആഗോളവൽക്കരണം ഇന്ത്യക്കാരിൽ അസമത്വം വർധിപ്പിച്ചു: നൊബേൽ ജേതാവ്‌ എറിക്‌ മാസ്‌കീൻ

0
71

 

ആഗോളവൽക്കരണം ഇന്ത്യക്കാരുടെ വരുമാനത്തിൽ അസമത്വം വർധിപ്പിച്ചുവെന്ന്‌ പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും നൊബേൽസമ്മാന ജേതാവുമായ എറിക്‌ മാസ്‌കീൻ.

ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനം മൂന്നിരട്ടിയായി. പക്ഷേ, തൊഴിലാളികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിച്ചില്ല–-അശോക സർവകലാശാല വിദ്യാർഥികളുമായി ഓൺലൈനിൽ സംസാരിക്കവെ മാസ്‌കീൻ പറഞ്ഞു.

അസമത്വം പരിഹരിക്കാൻ കമ്പോളശക്തികൾക്ക്‌ കഴിയില്ല. ഇന്ത്യ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്‌. കോവിഡ്‌ മഹാമാരിയെക്കാൾ രൂക്ഷമായ പ്രശ്‌നമാണ്‌ ഈ അസമത്വം. ആഗോളവൽക്കരണത്തിന്റെ 25 വർഷത്തിൽ ലോകമെമ്പാടും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചു. ദാരിദ്ര്യനിർമാർജ്ജനം എന്നത്‌ അസമത്വം കുറയ്‌ക്കലുമായും ബന്ധപ്പെട്ടതാണ്‌–-ഹവാർഡ്‌ സർവകലാശാല അധ്യാപകനായ മാസ്‌കീൻ പറഞ്ഞു.