മാട്ടൂലിലെ മുഹമ്മദിൻ്റെ ചികിത്സക്കായി ചികിത്സാ സഹായ കമ്മറ്റി സമാഹരിക്കാൻ തീരുമാനിച്ചത് 18 കോടി രൂപയായിരുന്നു. എന്നാൽ കവിഞ്ഞൊഴുകിയ മലയാളികളുടെ സ്നേഹം 46 കോടിയിലെത്തി.
അവശേഷിക്കുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറി. സമാന അസുഖം ബാധിച്ച
കുട്ടികളുടെ ചികിത്സക്കായി വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ ഫാരിഷ ടീച്ചർ കൺവീനർ അബ്ബാസ് ഹാജി, അജിത്ത് മാട്ടൂൽ, പ്രകാശൻ, അബ്ദുൾ കലാം, ബി.നസീർ എന്നിവർ ഒപ്പമുണ്ടായിരുന്നു.