Thursday
18 December 2025
24.8 C
Kerala
HomeKeralaസ്‌പെഷൽ ഓണക്കിറ്റ് റേഷൻകടകളിൽ; വിതരണം ഇന്ന് തുടങ്ങും

സ്‌പെഷൽ ഓണക്കിറ്റ് റേഷൻകടകളിൽ; വിതരണം ഇന്ന് തുടങ്ങും

 

സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. റേഷൻ കടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും.ആദ്യഘട്ട വിതരണത്തിനുള്ള കിറ്റ് റേഷൻകടകളിൽ എത്തി. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.

സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പർ റേഷൻകടയിൽ നിർവഹിക്കും.

ഈ മാസം 31 മുതൽ ഓഗസ്റ്റ് 2 വരെ മഞ്ഞകാർഡ് ഉടമകൾക്കും ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

ഒരു കിലോ പഞ്ചസാര, അരക്കിലോവീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാംവീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്‌ക്കറ്റ് (20 ഗ്രാം) ഏലയ്‌ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്.

RELATED ARTICLES

Most Popular

Recent Comments