ജ​പ്പാ​നെ വീ​ഴ്ത്തി ഇ​ന്ത്യ, ഹോ​ക്കി​യി​ല്‍ മൂ​ന്നി​നെ​തി​രേ അ​ഞ്ച് ഗോളിന് ജ​യം

0
52

ടോ​ക്കി​യോ ഒ​ളി​മ്ബി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ല്‍ ജ​യം തു​ട​ര്‍​ന്ന് ഇ​ന്ത്യ. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ മൂ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ ത​ക​ര്‍​ത്ത​ത്. ഗു​ര്‍​ജ​ന്ത് സിം​ഗ് ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി. ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ്, നി​ലാ​ക​ന്ദ് ശ​ര്‍​മ, സി​മ്ര​ജി​ത് സിം​ഗ് എ​ന്നി​വ​രാ​ണ് മ​റ്റ് സ്കോ​റ​ര്‍​മാ​ര്‍. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ​യു​ടെ നാ​ലാം ജ​യ​മാ​ണി​ത്.

 

ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​യോ​ട് മാ​ത്ര​മാ​ണ് ഇ​ന്ത്യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ​ത്. നി​ല​വി​ല്‍ 12 പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഗ്രൂ​പ്പി​ല്‍ ര​ണ്ടാ​മ​താ​ണ്. ഓ​സ്ട്രേ​ലി​യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.