എറണാകുളം തോപ്പുംപടിയിൽ ആറ് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് സേവ്യർ റോജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് സംഭവത്തിൽ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവൻ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്.
ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു. ഇയാൾക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മർദ്ദി ക്കുമായിരുന്നു.കുട്ടി പഠിക്കുന്നില്ലെന്നാണ് സേവ്യർ റോജൻറെ വിശദീകരണം. പോലീസ് ഇയാൾക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.