സ്ത്രീധന പീഡന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി : മുഖ്യമന്ത്രി

0
87

 

സ്ത്രീധന പീഡന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ സഹായിക്കും.

ഇക്കാര്യം ചീഫ് ജസ്റ്റിസുമായി അഡ്വക്കറ്റ് ജനറൽ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

2011- മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 100 സ്ത്രീധന പീഡനമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2016- 21 കാലഘട്ടത്തിൽ 54 പേരും 2021-ൽ ആറും സ്ത്രീധനപീഡന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നടപടികളെടുക്കാനും നിയമ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനും ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.