രമ്യ ഹരിദാസ് എംപിയുടെ ലോക്ക്ഡൗൺ ലംഘനം ; ഹോട്ടലുടമക്കെതിരെ കേസെടുത്തു

0
88

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിക്കും വി ടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയ സംഭവത്തിൽ ഹോട്ടലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്. കല്‍മണ്ഡപത്തെ എൻ എം ആർ അപ്പ്‌ടൗൺ ഹോട്ടലിനെതിരെയാണ് കേസ്.

സമ്പൂർണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കേ, ഇവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രമ്യ ഹരിദാസിന്റെ നടപടിയെ ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപും സംഘവും ചേർന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.