താമര തണ്ടൊടിഞ്ഞ് കർണാടക

0
54

കർണാടക സർക്കാരിൽ നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ബിജെപി കേന്ദ്ര നേതൃത്വം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ പുതിയ ഉപാധി മുന്നോട്ട് വെച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. മകൻ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശമാണ് യെദിയൂരപ്പ ഏറ്റവുമൊടുവിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. അല്ലാത്തപക്ഷം കേന്ദ്രതീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ച് യെദിയൂരപ്പ പുതിയ ഉപാധികൾ മുന്നോട്ട് വെക്കുന്നത് ബിജെപി കേന്ദ്ര നേതാക്കളെയും സമ്മര്ദത്തിലാക്കിയിട്ടുണ്ട്