ദശലക്ഷക്കണക്കിന് ക്ലബഹൗസ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ ഡാർക്ക് വെബിൽ വിൽപനക്ക്. മൊബൈൽ നമ്പർ ഒഴികെ മറ്റ് സ്വകാര്യ വിവരങ്ങൾ ഒന്നും ഓഡിയോ ചാറ്റ് അപ്ലിക്കേഷനായ ക്ലബ്ഹൗസിൽ നൽകേണ്ടതില്ല. ലക്ഷക്കണക്കിനാളുകളുടെ നമ്പറുകൾ വിൽപനക്ക് വെച്ച കാര്യം സെബർ സുരക്ഷ വിദഗ്ധനായ ജിതൻ ജെയിനാണ് ട്വീറ്റ് ചെയ്തത്.
ഉപയോക്താക്കളുെട കോൺടാക്ട് ലിസ്റ്റിൽ ബന്ധപ്പെടുത്തി വെച്ച നമ്പറുകളും അക്കൂട്ടത്തിലുള്ളതിനാൽ നിങ്ങൾ ക്ലബ് ഹൗസിൽ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്പറുകൾ ഡാർക്ക് വെബിലെത്താൻ സാധ്യതയുണ്ടെന്നാണ് ജെയിൻ പറയുന്നത്. വിഷയത്തിൽ ക്ലബ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പേരുകളില്ലാതെ നമ്പറുകൾ മാത്രമാണ് വിൽപ്പനയ്ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രജഹാരിയ വെളിപ്പെടുത്തി. പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോർന്നതായുള്ള അവകാശ വാദം വ്യാജമാണെന്നാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാറിന് കമ്പനി ചോർത്തി നൽകുന്നുണ്ടെന്ന് ഫെബ്രുവരിയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ ആരോപിച്ചിരുന്നു. ക്ലബ് ഹൗസ് ആപ്പിന്റെ ബാക്കെൻഡ് അടിസ്ഥാന സൗകര്യം ചെയ്യുന്നത് ഷാങ്ഹായ് ആസ്ഥാനമായ അഗോറയാണ് എന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.
A database of 3.8 billion phone numbers of #Clubhouse users is up for sale on the #Darknet. It also contains Numbers of people in user’s PhoneBooks that were Synced. So Chances are high that you are listed even if you haven’t had a Clubhouse login. #DataPrivacy pic.twitter.com/IFgFGA8meU
— Jiten Jain (@jiten_jain) July 24, 2021