17കാരനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദിച്ച്‌ കൊന്നു, ജനനേന്ദ്രിയം മുറിച്ചെടുത്തു

0
14

ബിഹാറിൽ പതിനേഴുകാരനെ കാമുകിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച്‌​ കൊലപ്പെടുത്തിയശേഷം ജനനേന്ദ്രിയം മുറി​ച്ചെടുത്തു. മുസാഫര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിര്‍പ്പാണ്​ കൊല​പാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. കാന്തി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ രേപുര രാംപുര്‍ഷ ഗ്രാമത്തിലെ സൗരബ് കുമാറാണ്​ കൊല്ലപ്പെട്ടത്​.

വെള്ളിയാഴ്​ച രാത്രി സൗരബിനെ സോര്‍ബാര ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന്​ പിടികൂടുകയായിരുന്നു. തുടര്‍ന്ന്​ ക്രൂരമായി മര്‍ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്തു. സംഭവം അറിഞ്ഞ് സൗരബിന്റെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത് .