Thursday
18 December 2025
22.8 C
Kerala
HomeEntertainmentവിക്രമിൽ ഫഹദ് ജോയിൻ ചെയ്തു; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിക്രമിൽ ഫഹദ് ജോയിൻ ചെയ്തു; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം വിക്രമിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ഫഹദ് തന്നെയാണ് കമൽഹാസനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം വിക്രം എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments