ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ബിജെപി അംഗം കിരോദിലാൽ മീണ സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംപിമാർ ചട്ടം 67 പ്രകാരം നോട്ടീസ് നൽകി. എളമരം കരീം, വി ശിവദാസൻ (സിപിഐ എം), ബിനോയ് വിശ്വം (സിപിഐ) എന്നിവരാണ് നോട്ടീസ് നൽകിയത്.
മതസൗഹാർദം തകർക്കാൻ ഇടയാക്കുന്ന ബില്ലിന് അവതരണാനുമതി നൽകരുതെന്ന് എളമരം കരീം ആവശ്യപ്പെട്ടു. ഇത്തരം നിയമനിർമാണത്തിനുമുമ്പ് വിപുലമായ കൂടിയാലോചന ആവശ്യമാണ്.
ഭരണഘടനയെയും സുപ്രീംകോടതി നിരീക്ഷണങ്ങളെയും തെറ്റായി ഉദ്ധരിച്ചാണ് ബിൽ കൊണ്ടുവരുന്നത്. ഭരണഘടനാ നിർമാണസഭയിൽ നടന്ന സംവാദങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുന്നെന്ന് കരീം ചൂണ്ടിക്കാട്ടി.