Thursday
8 January 2026
30.8 C
Kerala
HomeEntertainmentതമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍

തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍

തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍. നടന്‍ രവി തേജയുടെ നായികയായാണ് രജിഷ വേഷമിടാന്‍ ഒരുങ്ങുന്നത്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്നാണ്. ധനുഷ് ചിത്രം കര്‍ണനിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ലാല്‍, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments