ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ എക്‌സ്1 20ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

0
47

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ എക്‌സ്1 20ഐ എസ്യുവിയുടെ ടെക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ടെക് എഡിഷന്‍ വരുന്നത്. മധ്യത്തിലായി വലിയ 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ ലഭിച്ചതാണ് ടെക് എഡിഷനിലെ ഏറ്റവും വലിയ പരിഷ്‌കാരം.