BREAKING…ഡീൻ കുര്യാക്കോസിന്റെയും, സുജിത് ഭക്തന്റെയും വിവാദ യാത്ര നടന്ന ഇടമലക്കുടിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

0
79

അനിരുദ്ധ്.പി.കെ

സംസ്ഥാനത്തെ ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടമലക്കുടി ആദിവാസി ഊരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട് ചെയ്തു.

ആദിവാസി ഊരിലെ രണ്ടു പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.

ഇടമലക്കുടിയിലേക്കുള്ള സഞ്ചാരം കോവിഡ് സാഹചര്യത്തിൽ പഞ്ചായത്ത് പൂർണമായും അടച്ചിരുന്നു. രോഗം തടയുന്നതിന് വേണ്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതുവരെ ഒരു കേസുകളുമില്ലാതെ ഇടമലക്കുടി പ്രതിരോധിച്ച് നിൽക്കുകയായിരുന്നു.

വിലക്ക് ലംഘിച്ച് സ്ഥാലം എം പി ഡീൻ കുര്യാക്കോസും, വ്ലോഗ്ഗെർ സുജിത് ഭക്തനും സംഘവും ഇടമലക്കുടിയിൽ യാത്ര നടത്തിയിരുന്നു. സംഭവം വിവാദമാകുകയും വനം വകുപ്പ് അന്വേഷണം നടത്തുകയുമാണ്.

എം പി യുടെ നിർബന്ധത്തിൽ യാത്ര അനുമതി നൽകുകയായിരുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. യാത്ര വിവാദമായി ആഴ്ചകൾ പിന്നിടുമ്പോഴാണ് ഇടമലക്കുടിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കടുത്ത നിയന്ത്രണത്തിലാണ് ഇടമലക്കുടിയിലെ ആദിവാസി ഊരുകൾ.