ഡൽഹിയിൽ കോവിഷീൽഡ് വാക്സിന് രൂക്ഷമായ ക്ഷാമം. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നിരവധി വാക്സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയാണ് ഇക്കാര്യം അറിയിച്ചത്.ഡൽഹിയിൽ വീണ്ടും വാക്സിൻ തീർന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്സിൻ സെൻററുകൾ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്സിനേഷൻ പ്രദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത്.- മനീഷ് ശിശോദിയ ട്വീറ്റ് ചെയ്തു.