സംസ്ഥാനത്ത് ക​ന​ത്ത മ​ഴ​യും കാ​റ്റും, മ​ധ്യ​കേ​ര​ള​ത്തി​ൽ വ്യാ​പ​ക​നാ​ശം

0
85

 

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ കാ​റ്റി​ലും എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​റ​ണാ​കു​ളം കോ​ട്ടു​വ​ള്ളി, ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ഇ​ടു​ക്കി പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ള​ത്ത് ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം​വീ​ണു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ട്.

എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകൾ തകരുകയും വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തുകയും ചെയ്തു.

ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനത്തു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് കാറ്റിൻറെ വേഗം 65 കി മി വരെയാകാൻ സാധ്യതയുള്ളതിനാൽ ശക്തമായ കടൽക്ഷോഭമുണ്ടായേക്കും. മത്സ്യത്തൊഴിലാളികൾ 16 ആം തീയതി വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.