നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ചു

0
61

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ചു. 2021 ലെ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് എക്‌സാം) സെപ്റ്റംബര്‍ 12 ന് നടത്തുമെന്ന് പുതിയതായി ചുമതലയേറ്റ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

നീറ്റ് പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആരംഭിക്കും. ntaneet.nic.in എന്ന വെബ്‌സൈറ്റിലാണ്. അപേക്ഷ ഫോം നാളെ പ്രസിദ്ധീകരിക്കും. പുതിയ രീതിയിലുള്ള പരീക്ഷ സമ്പ്രദായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍നന് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെയാണ് പരീക്ഷ തിയതി മാറ്റിയത്. രാജ്യവ്യാപകമായി ഒറ്റ ദിവസം എഴുത്തുപരീക്ഷയായാണ് നീറ്റ് നടത്തുന്നത്.